യാത്ര പോകാം Z ഷെയ്പ്പിലുള്ള മേല്‍പാലത്തിലൂടെ #Z_shape_OverBridge



മധ്യപ്രദേശ്: ഭോപ്പാലിലെ ഐഷ്ബാഗിലെ വിവാദമായ 90 ഡിഗ്രി പാലത്തിന് പിന്നാലെ, ഇന്‍ഡോറില്‍ ഇനി Z ഷെയ്പ്പിലും പാലം. നിര്‍മാണത്തിലിരിക്കുന്ന പുതിയ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് ആണ് Z ഷെയ്പ്പിൽ പണിയുന്നത്. രണ്ട് പോയിന്റുകളിലായി 90 ഡിഗ്രി വളവുകള്‍ ഇതിനുമുണ്ട്.

ഭഗീരത്പുര, എംആർ-4 വഴി ലക്ഷ്മിഭായ് നഗറിനെ പോളോ ഗ്രൗണ്ടുമായി ബന്ധിപ്പിക്കുന്നതിനായി രൂപകല്പന ചെയ്തതാണ് ഈ മേൽപാലം. ലക്ഷ്മിഭായ് നഗറില്‍ നിന്ന് 90 ഡിഗ്രി വളവും എം ആർ-4 ലേക്ക് മറ്റൊരു കൊടും തിരിവും ഇതിലുണ്ട്. പാലം ഗതാഗതത്തിനായി തുറന്നാല്‍ ഈ വളവുകള്‍ അപകട കേന്ദ്രങ്ങളായി മാറും.

ഈ 90 ഡിഗ്രി വളവുകളിലൂടെ പൂര്‍ണ ലോഡുള്ള വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ളതും അപകടകരവുമാണെന്ന് ട്രക്ക് ഡ്രൈവർമാർ പറയുന്നു. ജൂണില്‍ നടന്ന സര്‍ക്കാര്‍ യോഗത്തില്‍ പാലത്തിന്റെ മാപ് അവലോകനം ചെയ്ത ഇന്‍ഡോര്‍ എം പി ശങ്കര്‍ ലാല്‍വാനി ഡിസൈന്‍ മാറ്റാന്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0