കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യയെ സോഷ്യൽ മീഡിയ വഴി അപമാനിച്ച കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. ഇരിക്കൂർ ചെറുവണ്ണികുന്നുമ്മൽ സ്വദേശി ടി കെ . ആഷിഫിനെ (34) യാണ് ക്രൈംബ്രാഞ്ച് എസ് പി . പി. ബാലകൃഷ്ണൻ നായരുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എംവി അനിൽകുമാർ അറസ്റ്റു ചെയ്തത്.
2018ൽ അന്നത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന പി പി. ദിവ്യയെ സോഷ്യൽ മീഡിയ വഴി അപമാനിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രിയിൽ ഇരിക്കൂറിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി.
പി.പി ദിവ്യയെ സോഷ്യൽ മീഡിയയിൽ അപമാനിച്ചയാൾ അറസ്റ്റിൽ #PP_DIVYA
By
Open Source Publishing Network
on
ജൂലൈ 24, 2025