കൊച്ചി: വിദ്യാർഥികളെ അടിക്കാൻ അധ്യാപകര്‍ക്ക് അനുവാദമില്ലെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ ശാരീരികമായി മർദ്ദിച്ച് നന്നാക്കാനാകുമെന്ന നിലപാടിനോട് യോജിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ട് തല്ലിയ രണ്ട് അധ്യാപകര്‍ക്കെതിരായ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് സി. ജയചന്ദ്രൻ്റെ പരാമർശം.
അതേസമയം, അധ്യാപകർക്ക് ചെറിയ ശിക്ഷകളൊക്കെ നടപ്പാക്കാം എന്നും അതൊക്കെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വിദ്യാർഥികളെ ചൂരല്‍കൊണ്ട് തല്ലിയതിനെതിന് അധ്യാപകനെതിരേ എടുത്ത കേസ് കോടതി റദ്ദാക്കി. എന്നാല്‍ നോര്‍ത്ത് പറവൂരില്‍ നാലാം ക്ലാസുകാരിയെ പിവിസി പൈപ്പുകൊണ്ട് തല്ലിയ കേസ് റദ്ദാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി. ബാലനീതി നിയമം, വിദ്യാഭ്യാസ അവകാശനിയമം, കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട യു.എന്‍ കണ്‍വെന്‍ഷന്‍, നാഷണല്‍ കമീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് കോടതി കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്
വിദ്യാർഥികളെ അടിക്കാന്‍ പാടില്ല; ശിക്ഷ കഠിനമായിരിക്കുമെന്ന് കോടതി #Latest_News
By
News Desk
on
ജൂലൈ 08, 2025