പീഡനത്തിന് ഇരയായ പത്താം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു #latest_news

 
 

 കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പത്താം ക്ലാസുകാരി വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി വീട്ടുകാർ ആശുപത്രിയിലെത്തിച്ചതിനെ തുടർന്ന് വിവരം  ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചു.

 മാതാവിൻ്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15 കാരിയാണ്  2024 അവസാനം പീഡനത്തിനിരയായി പെൺകുഞ്ഞിന് ജന്മം നൽകിയത്.

ഇന്നലെ ഉച്ചക്ക് ശേഷമാണ് പെൺകുട്ടി വീട്ടിൽ പ്രസവിച്ചത്.സംഭവം രഹസ്യമാക്കി ബന്ധുക്കൾ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും  ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ ഹൊസ്ദുർഗ് പോലീസ് പെൺകുട്ടിയുടെ മാതാവിൻ്റെ പരാതിയിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. അടുത്ത ദിവസം പെൺകുട്ടിയിൽ നിന്നും പോലീസ് മൊഴിയെടുക്കും. ഹൊസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.അജിത്കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0