പയ്യാവൂരിലെ വീട്ടിൽ നിന്ന് നാടന്‍തോക്ക് പിടികൂടി #latest_news
പയ്യാവൂര്‍: വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചുവെച്ച നാടന്‍ തോക്കും സ്‌ഫോടകവസ്തുക്കളും പോലീസ് പിടികൂടി. കാഞ്ഞിരക്കൊല്ലി കുട്ടിമാവ് നഗറിലെ ചപ്പിലിവീട്ടില്‍ ബാബുവിന്റെ വീട്ടില്‍ ഇന്നലെ രാത്രി 8.30ന് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യാവൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഒരു നാടന്‍ തോക്കും നിറക്കുവാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തത്.
പ്രതി ബാബുവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലിസ് സംഘത്തില്‍ പയ്യാവൂര്‍ എസ് ഐ ടോമി, എസ്.ഐ പ്രഭാകരന്‍, എ.എസ്.ഐ റീന, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുഭാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
വന്യമൃഗവേട്ടക്ക് ഉപയോഗിക്കുന്നതാണ് തോക്കെന്നാണ് സൂചന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം പരിശോധനയ്ക്കെത്തിയത്.