മലയാളി യുവതി കാനഡയിൽ മരിച്ചനിലയിൽ #latest_news
ടൊറന്റോ : കാനഡയിലെ ടൊറന്റോയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. താമസ സ്ഥലത്തുനിന്നാണ് ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ അനീറ്റ ബെനാൻസിന്റെ (25) മൃതദേഹം ലഭിച്ചത്. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയശേഷം ജോലിനോക്കി വരികയായിരുന്നു.
ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്ന വിദ്യാർഥികൾ മുറിയിൽ എത്തിയപ്പോഴാണ് ശുചിമുറിയിൽ അനീറ്റയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും. ബന്ധുക്കൾ കാനഡയിലെത്തിയ ശേഷമേ സംസ്കാരം സംബന്ധിച്ച തീരുമാനം എടുക്കൂ. അച്ഛൻ: ബെനാൻസ്. അമ്മ: രജനി. പ്ലസ് വൺ വിദ്യാർഥിയായ നിഖിൽ സഹോദരനാണ്.