തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് പേർ പോലീസ് പിടിയിൽ #Flash_News

 തലശ്ശേരി: നഗര മധ്യത്തിലെ  ഒരു ലോഡ്ജിൽ ലഹരി വില്പന സംഘം എത്തിയിട്ടുണ്ടെന് തലശ്ശേരി എ.സി.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തലശ്ശേരി എസ്.ഐ.ഷമീലും ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലാകുന്നത്. 

തലശ്ശേരി ടെബിൾ ഗേറ്റിലെ റംലാസ് വീട്ടിൽ നദീം, എറണാകുളം പള്ളുരുത്തി സ്വദേശി റിഷാദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 15.49 ഗ്രാം എം.ഡി.എം.എ, 5.61 ഗ്രാം കഞ്ചാവ്, 3.07 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്. 

വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നാണ് തലശ്ശേരി പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി നടന്ന പരിശോധന പുലർച്ചെ വരെ നീണ്ടുനിന്നു. ഇതിൽ കൂടുതൽ പ്രതികൾ ഉള്ളതായും വിവരമുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0