കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി, ആശ്വാസമായി സര്‍ക്കാര്‍ #KUTTANADU

 


ആലപ്പുഴ: സമഗ്ര കുടിവെള്ള പദ്ധതിയില്‍ കുട്ടനാടുകാര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍. സംസ്ഥാന മന്ത്രി സഭാ യോഗത്തിലാണ് ദർഘാസ് അനുവദിച്ചത്. 


"കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി ഘട്ടം - II പാക്കേജ് V- മുട്ടാർ, വെളിയനാട്, നീലംപേരൂർ എന്നീ പഞ്ചായത്തുകളിൽ ഉന്നതതല ജലസംഭരണികളുടെ നിർമ്മാണവും, വിതരണ ശൃംഖല സ്ഥാപിക്കലും, നിലവിലുള്ള ഉന്നതതല ജലസംഭരണികളുടെ പുനരുദ്ധാരണവും" എന്ന പ്രവൃത്തിയ്ക്ക് 52,92,84,964 രൂപയുടെ ദർഘാസ് അനുവദിക്കും.

"കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി ഘട്ടം - II പാക്കേജ് VII - രാമങ്കരി, ചമ്പക്കുളം എന്നിവിടങ്ങളിൽ OHSR ന്റെയും വിതരണ ശൃംഖലയുടെയും നിർമ്മാണം, രാമങ്കരി OH ടാങ്ക് സൈറ്റിൽ ഓൺലൈൻ ക്ലോറിൻ ബൂസ്റ്റർ, രാമങ്കരിയിൽ നിലവിലുള്ള OHSR ന്റെ പുനരുദ്ധാരണം - പൈപ്പ്‌ലൈൻ ജോലി" എന്ന പ്രവൃത്തിയ്ക്ക്  39,33,24,091രൂപയുടെ ദർഘാസ് അനുവദിക്കും.

കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി ഘട്ടം- II പാക്കേജ്- IX - വീയപുരം പഞ്ചായത്തിലെ 4,75 LL. ഉന്നതതല ജലസംഭരണിയുടെ നിർമ്മാണവും, സ്റ്റാഫ് ക്വാർട്ടേഴ്സ്, എടത്വയിൽ ഓഫീസ് കെട്ടിടം എന്നിവയുടെ നിർമ്മാണവും- പൈപ്പ് ലൈൻ ജോലി' എന്ന പ്രവൃത്തിയ്ക്ക്  5,90,70,537 രൂപയുടെ ദാർഘാസ് അനുവദിക്കും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0