ഐ.ടി.ഐ പ്രവേശനം #ITI_Admission
By
Editor
on
ജൂലൈ 12, 2025
പന്ന്യന്നൂര്‍ ഗവ. ഐ.ടി.ഐയില്‍ (ചമ്പാട്) പ്രവേശനത്തിന് അപേക്ഷ നല്‍കിയിട്ടുള്ള മുഴുവന്‍ പെണ്‍കുട്ടികളും, സ്പോര്‍ട്‌സ്, ടി എച്ച് എസ് ക്വാട്ടകളില്‍ അപേക്ഷിച്ച മുഴുവന്‍ പേരും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാറും സര്‍ട്ടിഫിക്കറ്റുകളുടെ രണ്ട് പകര്‍പ്പുകളും ഫീസും സഹിതം ജൂലൈ 14 ന് രാവിലെ ഒന്‍പതിന് രക്ഷിതാവിനൊപ്പം ഐ.ടി.ഐയില്‍ എത്തണം.
ഓപ്പണ്‍ കാറ്റഗറി, ഒ ബി എച്ച്, ഈഴവ-250, ഇ ഡബ്ല്യു എസ്-200, എസ്.സി-212, എസ്.ടി-225, മുസ്ലിം-245 ഇന്‍ഡക്സ് മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍, എല്‍ സി, ഒ ബി എക്സ്, ജവാന്‍ (ജെ സി) വിഭാഗത്തിലെ മുഴുവന്‍ അപേക്ഷകരും ജൂലൈ 15 ന് രാവിലെ ഒന്‍പത് മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാറും സര്‍ട്ടിഫിക്കറ്റുകളുടെ രണ്ട് പകര്‍പ്പുകളും ഫീസും സഹിതം രക്ഷിതാക്കളോടോപ്പം കോളേജില്‍ എത്തണം. ഫോണ്‍: 9497695295
കുറുമാത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ എന്‍ സി വി ടി അഫിലിയേഷനുള്ള രണ്ട് വര്‍ഷ മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിണറി, ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള പ്രവേശന കൗണ്‍സിലിംഗ് ജൂലൈ 15 ന് രാവിലെ 10 മണിക്ക് നടക്കും.
ഈഴവ-250, ഒബിഎച്ച്-235, ഓപ്പണ്‍ കാറ്റഗറി-245, മുസ്ലിം-235, എസ് സി-215, എസ് ടി-195 ഇന്‍ഡക്സ് മാര്‍ക്കും അതിന് മുകളിലുള്ളവരും, അപേക്ഷിച്ച മുഴുവന്‍ പെണ്‍കുട്ടികളും, ഇ ഡബ്ല്യു എസ്, എല്‍ സി, ഒ ബി എക്സ്, ജെ സി വിഭാഗത്തില്‍പ്പെട്ട മുഴുവന്‍പേരും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രക്ഷിതാവിനൊപ്പം കോളേജില്‍ എത്തണം. ഫോണ്‍: 04602 225450, 9947911536, 9061762960