സമ്മതത്തോടെ ശാരീരികബന്ധം: പീഡനമാകില്ലെന്ന് ഹെെക്കോടതി #high_court
കൊച്ചി : പരസ്പരസമ്മതത്തോടെയുള്ള ശാരീരികബന്ധത്തിൽ പിന്നീട് ബലാത്സംഗക്കുറ്റം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. താമരശേരി പൊലീസ് രജിസ്റ്റർചെയ്ത ബലാത്സംഗക്കേസിൽ മലപ്പുറം സ്വദേശിയായ ഇരുപത്തേഴുകാരന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിധി.
വിവാഹിതയും മെഡിക്കൽ വിദ്യാർഥിനിയുമായ യുവതിയെ കഴിഞ്ഞ നവംബർ മൂന്ന്, നാല് തീയതികളിൽ താമരശേരിയിലെ ഹോട്ടലിൽ ബലാത്സംഗം ചെയ്തെന്നായിരുന്നു ആരോപണം. എന്നാൽ, തന്നെ കാണാൻ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്തിയ യുവതിയുമായി പരസ്പരസമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്ന് യുവാവ് വാദിച്ചു. ബലാത്സംഗ ആരോപണം ഉയർന്നാൽ, കേസിൽനിന്ന് കുറ്റവിമുക്തനാക്കപ്പെട്ടാലും ആരോപണത്തിന്റെ കളങ്കം അയാളെ പിന്തുടരുമെന്നും കോടതി നിരീക്ഷിച്ചു.