ഫണ്ട് സമാഹരണ ആപ്പ് സ്വിച്ച് ഓഫ്‌: വെട്ടിലായി കോണ്‍ഗ്രസ്‌ #CONGRESS_FUND_APP


 
വയനാട്: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തിനായുള്ള ഫണ്ട് പിരിക്കാനായി കോൺഗ്രസ് ഉപയോ​ഗിച്ചിരുന്ന ഫണ്ട് സമാഹരണ ആപ്പ് പ്രവർത്തന രഹിതം. ആപ്പ് നിലവിൽ സിംഗിൾ സ്ക്രീൻ ആപ്ലിക്കേഷൻ ആണ്. പിരിച്ച തുകയുടെ വിശദാംശങ്ങളും ആപ്പിൽ നിലവിൽ ലഭ്യമല്ല.

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി 100 വീടുകൾ നിർമിച്ച് നൽകുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. ഫണ്ട് കളക്ഷന് വേണ്ടി പ്രത്യേക ആപ്പും ആരംഭിച്ചു. മൊത്തത്തിൽ പിരിച്ച തുക, ഇതുവരെ ചിലവഴിച്ച തുക, സംഭാവന തന്നവരുടെ വിവരങ്ങൾ, ചിലവഴിച്ച തുകയുടെ വിശദാംശങ്ങൾ എന്നിവ ആപ്പിൽ ലഭ്യമാക്കും എന്നു പറഞ്ഞാണ് പിരിവ് നടത്തിയത്. എന്നാൽ ഈ ആപ്പ് ഇപ്പോൾ പ്രവർത്തന രഹിതമാണ്.

3..14കോടി രൂപ ആപ്പ് വഴി സമാഹരിച്ചു എന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ ഇതിൻ്റെ വിശദാംശങ്ങളും ഒന്നും ആപ്പിൽ ലഭ്യമല്ല.  ദുരന്തം നടന്ന് ഒരു വർഷമായിട്ടും കോൺഗ്രസ് പ്രഖ്യാപിച്ച പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്താതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

 


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0