ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ; ഒളിച്ചിരുന്നത് പൊട്ടക്കിണറ്റിൽ #Breaking_News
By
Editor
on
ജൂലൈ 25, 2025
കണ്ണൂർ: കണ്ണൂർ ജയിലിൽ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കിണറ്റില്‍ ഒളിച്ചിരിക്കുന്നതിനിടെയാണ് പിടിയിലായത്. ഗോവിന്ദച്ചാമി പിടിയിലായതായി സിറ്റി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചു. പൊലീസും നാട്ടുകാരും മാധ്യമങ്ങളും ഒരുമിച്ച് ചേർന്നാണ് ഗോവിന്ദച്ചാമിയെ പിടിച്ചത്.
കറുത്ത ഷർട്ടും കറുത്ത പാന്റുമണിഞ്ഞാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 4.15 നും 6.30 നും ഇടയിലാണ് ജയിൽ ചാടിയത്. തുണി ഉപയോഗിച്ച് മതിൽ ചാടുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോവിന്ദച്ചാമിയെ പിടികൂടുകയുണ്ടായത്. ജയിൽ ചാടിയെന്ന വിവരമറിഞ്ഞ് 5 മണിക്കൂറിനുള്ളിലാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.
അതേ സമയം ഗോവിനന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ വീട്ടിലും പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇയാള്‍ ജയിൽ ചാടി രക്ഷപ്പെടുന്നത് കണ്ട ദൃക്സാക്ഷി മൊഴിയാണ് നിർണായകമായത്. പ്രദേശവാസിയായ വ്യക്തിയാണ് ഗോവിന്ദച്ചാമിയെ കണ്ടത്. തലയില്‍ തുണി കെട്ടിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു