മസ്കറ്റ്: ഒമാനിൽ ആദമിൽ വെച്ച് ചുഴിക്കാറ്റിൽ വാഹനം നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തിൽ നാലു വയസുകാരി മരിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ കണ്ണൂർ മാണിയൂർ തരിയേരിയിലെ നവാസിൻ്റെയും റസിയയുടെയും ഇളയമകൾ ജസാ ഹയറ ആണ് മരണപ്പെട്ടത്. മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയിൽ ചികിത്സയിലാണ്. സലാലയിൽ നിന്നുമുള്ള മടക്കയാത്രയിലായിരുന്നു അപകടം. ബംഗളൂരു കെ. എം.സി.സി ഓഫീസ് സെക്രട്ടറി മൊയ്തു മാണിയൂരിൻ്റെ മകളുടെ മകളാണ് മരിച്ച ജസാ ഹയറ.