ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജന കരട് റിപ്പോർട്ട് ജൂലൈ 21ന് #Local_self_Government_Bodies

 
 
കണ്ണൂർ: സംസ്ഥാനത്തെ ജില്ലാപഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് ജൂലൈ 21 ന് പ്രസിദ്ധീകരിക്കുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ. ഷാജഹാൻ അറിയിച്ചു.കരട് റിപ്പോർട്ട് സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും ജൂലൈ 25 വരെ സമർപ്പിക്കാം. 

ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്ടേർഡ് തപാലിലോ നൽകാം.  ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം. 

ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033 ഫോൺ:0471-2335030. 

ജില്ലാപഞ്ചായത്തിന്റെ ജനസംഖ്യയും, ബ്ളോക്ക്പഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ അന്തിമവിജ്ഞാപനവും അടിസ്ഥാനമാക്കിയാണ് വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് തയ്യാറാക്കുന്നത്. 14 ജില്ലാപഞ്ചായത്തുകളിൽ നിലവിലുള്ള 331 വാർഡുകൾ 346 ആയി വർദ്ധിക്കും.
152 ബ്ലോക്ക്‌ പഞ്ചായത്തുകളുടെ വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നിലവിലുണ്ടായിരുന്ന 2080 വാർഡുകൾ 2267 ആയി വർധിച്ചു. വിജ്ഞാപനം ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസുകളിലും സംസ്ഥാന അച്ചടി വകുപ്പിന്റെ e- gazette വെബ്‌സൈറ്റിലും (www.compose.kerala.gov.in) ലഭിക്കും. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0