കേരളത്തിന്റെ വാരണാസിയിൽ വൻ ഗതാഗതക്കുരുക്ക് #Traffic Block




കൊട്ടിയൂർ : വൈശാഖോത്സവത്തോടനുബന്ധിച്ച് കൊട്ടിയൂരിൽ വൻ ഗതാഗതക്കുരുക്ക്.  ഇന്നു രാവിലെ 6 മണിക്ക് ആരംഭിച്ച ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുന്നു. വയനാട്ടിലെ ബോയ്‌സ് ടൗൺ മുതൽ കേളകം വരെ പതിനഞ്ച് കിലോമീറ്ററിലധികം വാഹനങ്ങൾ കുടുങ്ങി. വൈശാഖോത്സവത്തിനായി എത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ എത്തുന്നതിനാൽ ഗതാഗതക്കുരുക്ക് വർദ്ധിക്കുന്നു.

ജലവിതരണത്തിനായി പൈപ്പുകൾ സ്ഥാപിക്കുന്നതിനായി റോഡിന്റെ വശം കുഴിച്ചിട്ടതിനാൽ വാഹനങ്ങൾക്ക് തിരിയാൻ കഴിയില്ല. നടപ്പാത ഇല്ലാത്തതിനാൽ കാൽനടയാത്രയും സാധ്യമല്ല. റോഡരികിലെ കാട് വെട്ടിത്തെളിച്ചിട്ടില്ല. പ്രധാന ഉത്സവ ദിവസങ്ങൾ വരുന്നു. അതിനുമുമ്പുതന്നെ, കടുത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ജൂലൈ 4 വരെ ഉത്സവം നീണ്ടുനിൽക്കും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0