എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം: തുടക്കം കുറിച്ച് പ്രതിനിധി സമ്മേളനം #SFI_CONFERENCE
on
ജൂൺ 27, 2025
കോഴിക്കോട്: എസ്‌എഫ്‌ഐ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രതിനിധി സമ്മേളനത്തിന് കോഴിക്കോട് കൊടിയേറി. ഇന്ന് രാവിലെ 10ന് കടപ്പുറത്തിനടുത്ത് പലസ്തീൻ സോളിഡാരിറ്റി നഗറിൽ (ആസ്പിൻ കോർട്ട്‌യാർഡ്) അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പതാക ഉയർത്തി. സീതാറാം യെച്ചൂരി, നേപ്പാൾദേവ് ഭട്ടാചാര്യ മഞ്ചിലാണ് പ്രതിനിധി സമ്മേളനം നടക്കുക. 11ന് മാധ്യമ പ്രവർത്തകൻ ശശികുമാർ, നാടക സംവിധായകനും നടനുമായ എം കെ റെയ്‌ന എന്നിവർ ചേർന്നാണ് അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനംചെയ്തത്.
ശനി വൈകിട്ട് നാലിന് നടക്കുന്ന പൂർവകാല നേതൃസംഗമത്തിൽ മുൻ അഖിലേന്ത്യാ ഭാരവാഹികളായ എം എ ബേബി, പ്രകാശ് കാരാട്ട്, ബിമൻ ബസു, എ വിജയരാഘവൻ തുടങ്ങിയവർ പങ്കെടുക്കും. 29ന് വൈകിട്ടാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. തിങ്കൾ രാവിലെ 10ന് മലബാർ ക്രിസ്ത്യൻ കോളേജ് പരിസരത്തുനിന്ന് വിദ്യാർഥി റാലി തുടങ്ങും. പകൽ 11ന് കോഴിക്കോട് കടപ്പുറത്ത് കെ വി സുധീഷ് നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യും.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.