പേവിഷബാധ അഞ്ച് വയസ്സുകാരൻ മരിച്ചു #Rabies_infection

 
 

 

 

കണ്ണൂർ: കണ്ണൂരിൽ പേവിഷബാധിച്ച് അഞ്ച് വയസ്സുള്ള കുട്ടി മരിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള ദമ്പതികളുടെ മകനാണ് മരിച്ചത്.പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

മെയ് 31 ന് പയ്യമ്പലം എസ്.എൻ. പാർക്കിന് സമീപം കുട്ടിയെ നായ കടിച്ചു. കുട്ടിയുടെ കണ്ണിലും കാലിലും കടിയേറ്റു. കണ്ണിനേറ്റ മുറിവാണ് പേവിഷബാധയിലേക്ക് നയിചത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. നായ കടിച്ചതിനെത്തുടർന്ന് റാബിസ് വാക്സിൻ നൽകിയെങ്കിലും  പേവിഷബാധ സ്ഥിതികരിച്ചിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0