കോഴിക്കോട് നിന്നും കാണാതായാളുടെ മൃതദേഹം വനത്തിൽ കണ്ടെത്തി #CRIME



കോഴിക്കോട്:
കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം വനത്തിൽ കണ്ടെത്തി. വയനാട് സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. തമിഴ്നാടിനോട് ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.ഒന്നര വർഷം മുൻപാണ് ഹേമചന്ദ്രനെ കാണാതായത്. സംഭവത്തെ തുടർന്ന് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് നി​ഗമനം. കോഴിക്കോട് പൊലീസിന്റെ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മായനാട് ആണ് ഹേമചന്ദ്രൻ താമസിച്ചിരുന്നത്. ഒന്നര വർഷം മുമ്പ് കോഴിക്കോട് വീട്ടിൽ നിന്നും രണ്ട് പേർ ഹേമചന്ദ്രനെ കൂട്ടിക്കൊണ്ടുകയും, പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു. ഹേമചന്ദ്രന്റെ ഭാര്യ കോഴിക്കോട് മെഡിക്കൽകോളേജ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്നാണ് വനത്തിൽ മൃതദേഹം കണ്ടെത്തിയത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0