നിർമാണത്തിന് ദൃഡതയില്ലാത്ത മണ്ണാണ് ഉപയോഗിച്ചത്. വെള്ളം കെട്ടിനിന്നതും മണ്ണിന്റെ ഉറപ്പിനെ ബാധിച്ചു. ഡല്‍ഹി ഐഐടിയിലെ പ്രൊഫസറുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ മേല്‍നോട്ടത്തിന് നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ രണ്ടംഗ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. ഇവരുടെ കൂടി നിർദേശങ്ങള്‍ പരിഗണിച്ചായിരിക്കും ഇനിയുള്ള നിർമാണ പ്രവർത്തികള്‍ തുടരുക. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അധികൃതർ കോടതിയെ അറിയിച്ചു.
ദേശീയപാത തകർന്ന സംഭവത്തില്‍ ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കി... #latestnews
on
ജൂൺ 05, 2025
ദേശീയപാത തകർന്ന സംഭവത്തില്‍ ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കി. പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണെന്നാണ് വിശദീകരണം.പുതിയ കരാറുകളില്‍ നിന്നും നിലവിലെ കരാറുകളില്‍ നിന്നും കമ്ബനിയെ വിലക്കിയതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.