തെളിവുകൾ ഇല്ലാതാകുമ്പോൾ ജീവനക്കാർ ജാതി കാർഡ് ഇറക്കുന്നുവെന്ന് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. താനോ കുടുംബമോ ജാതിയമായി ഒന്നിനെയും സമീപിചിട്ടില്ല. ഈ തട്ടിപ്പ് പെൺകുട്ടികളുടെ മാത്രം ബുദ്ധിയാണെന്ന് തോന്നുന്നില്ല. പിന്നിൽ വലിയ സംഘം ഉണ്ടാകാം.
പെൺകുട്ടികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാൻ പൊലീസ് തയ്യാറാകുന്നില്ല. അതിൽ തീരുമാനം ഉണ്ടായാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകും. പൊലീസ് സേനയെ അടച്ചാക്ഷേപിക്കുന്നില്ല. ഒരു പൊലീസുകാരൻ പക്ഷപാതപരമായി പെരുമാറിയെന്നും കൃഷ്ണകുമാർ പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം എന്റേതിന് വിരുദ്ധമായതുകൊണ്ടാകാം. ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന് തെളിവ് കൊണ്ടുവരട്ടെ. തങ്ങളുടെ പക്കൽ ഉള്ള തെളിവുകൾ എല്ലാം പോലീസിന് സമർപ്പിച്ചിട്ടുണ്ട്.
8 ലക്ഷത്തി എൺപത്തി മൂവായിരം രൂപ തന്നു. ബാക്കി 5 ലക്ഷം രൂപ വീതം മൂന്നുപേരും നൽകാമെന്ന് എഴുതി ഒപ്പിട്ടു നൽകി. ഇനി ഒത്തുതീർപ്പിനില്ല, നിയമപരമായി മുന്നോട്ടു പോകും. മകളുടെ ഭാഗത്തുനിന്ന് നോട്ട കുറവ് ഉണ്ടായിട്ടുണ്ട്. അതുതന്നെയാണ് എത്ര വലിയ തട്ടിപ്പ് നടക്കാനുള്ള കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജി കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരായ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മ്യൂസിയം പൊലീസ്. അറസ്റ്റ് അടക്കമുള്ള നടപടികള്‍ വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും.
ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 69 ലക്ഷം രൂപ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും തട്ടിയെടുത്തു എന്ന പരാതിയില്‍ ജീവനക്കാരുടെ യുപിഐ ഇടപാടുകള്‍ പരിശോധിക്കും.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.