ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി കണ്ണൂർ..#kannur news

 




കണ്ണൂർ: സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി കണ്ണൂർ. മേയ് 22-നാണ് ജില്ല ലക്ഷ്യം സാക്ഷാത്കരിച്ചത്. 2021 ഓഗസ്റ്റിലാണ് അതിദാരിദ്ര്യ നിർമാർജനം തുടങ്ങിയത്. ആദ്യ ഘട്ടമായി ഭക്ഷണം, ആരോഗ്യം, സുരക്ഷിതമായ താമസസ്ഥലം, അടിസ്ഥാന വരുമാനം എന്നിവയില്ലാത്ത 3973 കുടുംബാംഗങ്ങളെ കണ്ടെത്തുകയും ആവശ്യം അനുസരിച്ച് മൈക്രോ പ്ലാൻ തയ്യാറാക്കുകയും ചെയ്തു.

1078 പേർക്ക് ഭക്ഷണവും 2296 പേർക്ക് സാന്ത്വന പരിചരണവും ചികിത്സയും ലഭ്യമാക്കി. ഉപജീവന മാർഗം ആവശ്യമുളള 235 പേർക്ക് തദ്ദേശ സ്ഥാപനങ്ങൾ സൗകര്യം ഒരുക്കുകയും കുടുംബശ്രീ മുഖേന തൊഴിൽ ലഭ്യമാക്കുകയും ചെയ്തു. 967 കുടുംബങ്ങൾക്ക് വീട്, ഒൻപത് ശൗചാലയം, 17 കുടുംബങ്ങൾക്ക് കുടിവെള്ളം, എട്ട് വീടുകളിൽ വൈദ്യുതി എന്നിവയും ഇതിന്റെ ഭാഗമായി ലഭ്യമാക്കി. സംസ്ഥാനത്ത് ആദ്യമായി അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്, ധർമടം നിയോജക മണ്ഡലം എന്നിവയും ജില്ലയിലാണ്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0