ഒട്ടാവ : കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരണപ്പെട്ടു. ഡൽഹി സ്വദേശിനിയായ തന്യ ത്യാഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. കാനഡയിലെ കാൽഗറി സർവകലാശാലയിലെ വിദ്യാർത്ഥിനിയായിരുന്നു തന്യ.വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് വിദ്യാർത്ഥിനിയുടെ മരണം സ്ഥിരീകരിച്ചു. കാനഡയിലെ ഇന്ത്യൻ എംബസി കനേഡിയൻ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും തന്യയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അറിയിച്ചു.
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി #IndianStudentCanada
on
ജൂൺ 20, 2025

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.