പാരസെറ്റമോൾ ഗുളികയിൽ കമ്പി കഷ്ണം അടങ്ങിയിട്ടുണ്ടെന്ന് പരാതി. മണ്ണാർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നു നൽകിയപാരസെറ്റമോൾഗുളികയിലാണ് കമ്പി കഷ്ണം അടങ്ങിയിട്ടുള്ളത്. മണ്ണാർക്കാട് സ്വദേശി ആസിഫ് മകനുവേണ്ടിയാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോയത്. പനി ഗുളിക പൊട്ടിച്ചു നൽകാനാണ് നിർദ്ദേശം. വീട്ടിലെത്തി ഗുളിക പൊട്ടിച്ചപ്പോഴാണ് കമ്പി കഷ് ണം കണ്ടെത്തിയതെന്ന് ആസിഫ് പറഞ്ഞു. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യ വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് കുടുംബം പറയുന്നു .

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.