കൊട്ടിയൂർ : ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി. കാഞ്ഞങ്ങാട് ചാമുണ്ഡികുന്ന് സ്വദേശി അഭിജിത്തിൻ്റെ (23) മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സുഹൃത്തുക്കൾക്കൊപ്പം ബാവലി പുഴയിൽ കുളിക്കുന്നതിനിടെ ഞായറാഴ്ചയാണ് അഭിജിത്തിനെ കാണാതായത്. കോഴിക്കോട് അത്തോളി സ്വദേശി നിഷാന്തിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.