സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുത്തനെ കുറഞ്ഞു.ഗ്രാമിന് 85 രൂപയും ഒരു പവൻ സ്വർണത്തിന് 680 രൂപയുമാണ് കുറഞ്ഞത്. 71880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 8985 രൂപ നല്കണം.
സ്വർണത്തിന്റെ രാജ്യാന്തര വില ,ഡോളറിനെതീരെ രൂപയുടെ വിനിമയ നിരക്ക് ,സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് ,കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വർണത്തിന്റെ വില നിർ ണ്ണയിക്കുന്നത്തിന്റെ അടിസ്ഥാന ഘടകങ്ങൾ. കഴിഞ്ഞ മാസങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതാണ് സ്വർണ വില കൂടാൻ ഇടയാക്കിയത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.