തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ഈ മാസം 122 കോടി രൂപ കൂടി ധനസഹായമായി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും മറ്റ് കാര്യങ്ങൾക്കായി 50 കോടി രൂപയും ധനസഹായമായി അനുവദിച്ചിട്ടുണ്ട്.
ഈ സർക്കാരിന്റെ കാലത്ത് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി 6523 കോടി രൂപ ലഭിച്ചത്.ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ് കോർപറേഷനുള്ള വകയിരുത്തൽ. 388 കോടി രൂപ മുന്നു മാസത്തിനുള്ളിൽ ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി ലഭിച്ചിരുന്നു

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.