തിരുവനന്തപുരം : പിതാവിന്റെ കൈകളിൽ നിന്ന് വീണ് നാല് വയസ്സുകാരൻ മരിച്ചു. പാറശ്ശാലയ്ക്കടുത്തുള്ള പനയറയ്ക്കലിൽ റെജിൻ ധന്യ ദമ്പതികളുടെ ഏക മകൻ ഇമാൻ (4) ചികിത്സയിലിരിക്കെയാണ് മരിച്ചത് . മാരായമുട്ടം ഗവൺമെന്റ് എൽപിഎസ് സ്കൂളിലെ നഴ്സറി വിദ്യാർത്ഥിയാണ് ഇമാൻ . കുട്ടിയെ നഴ്സറിയിലേക്ക് കൊണ്ടു വിടാൻ പിതാവ് എടുത്തുകൊണ്ട് വീടിനു പു റത്തേക്ക് നടക്കവേ കളിപ്പാട്ടത്തിൽ ചവിട്ടി വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇമാനെ തിരുവനന്തപുരം എസ്.എ. ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്താൻ സാധിക്കാത്തതിനാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല .