പെരുമ്പാവൂര്‍ : വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥനായ ജെയ്‌സണിനാണ് പരിക്കേറ്റത്.
പെരുമ്പാവൂരിലെ ചിറങ്ങരയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഒരു കാർ പരിശോധിക്കാനുള്ള സന്ദേശത്തെ തുടർന്ന്, കാർ ചിറങ്ങരയിലാണെന്ന് മനസിലാക്കി അവിടെ എത്തിയതായിരുന്നു പോലീസ് സംഘം. ജെയ്‌സൺ വാഹനത്തിൽ നിന്ന് ഇറങ്ങി കാറിനടുത്ത് എത്തിയപ്പോൾ കാർ പിന്നോട്ട് മാറി അതിവേഗത്തിൽ മുന്നോട്ട് നീക്കുകയായിരുന്നു.
രണ്ട് വാഹനങ്ങൾക്കിടയിൽ കുടുങ്ങിയപ്പോക്കയായിരുന്നു. പരിക്ക് ഗുരുതരമല്ല. പോലീസ് ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തിനും അത് ഓടിച്ചിരുന്ന വ്യക്തിക്കും വേണ്ടി അന്വേഷണം ഊർജിതമാക്കി.
വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് പോലീസ് ഉദ്യോഗസ്ഥന് പരിക്ക് #accident
on
ജൂൺ 23, 2025

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.