ഐസിസി ടെസ്റ്റ് റാങ്കിംങ് : ഋഷഭ് പന്ത് 10 നുള്ളിൽ #ICC_Test_Rank
on
ജൂൺ 26, 2025
ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ ഋഷഭ് പന്തിന് ഉയർച്ചയുടെ നാളുകൾ. ഐസിസി ടെസ്റ്റ് റാങ്കിങിൽ കരിയറിലെ ഏറ്റവും മികച്ച 7 റാങ്ക്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഒരേ മത്സരത്തിൽ രണ്ട് സെഞ്ച്വറികൾ എന്ന നേട്ടമാണ് പന്തിനെ പട്ടികയിൽ സ്ഥാനക്കയറ്റം നേടിക്കൊടുത്തത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അഞ്ച് പടി ഉയർന്ന് 20-ാം സ്ഥാനത്തെത്തി.
ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല, ഹെഡിംഗ്ലി ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൂടി നേടിയതോടെ ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ ചാർട്ടിൽ ഒന്നാം സ്ഥാനം നിലനിർത്തി.
അതേസമയം, ഇംഗ്ലണ്ടിന്റെ വിജയത്തിൽ 62 ഉം 149 ഉം റൺസ് നേടിയ ബെൻ ഡക്കറ്റ് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിംഗിൽ എട്ടാം സ്ഥാനത്തേക്ക് കയറി.ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റ്സ്മാൻ ജോ റൂട്ട് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടർന്നു.
ഒരേ മത്സരത്തിൽ ബാറ്റിംഗിലും ബോളിലും മികച്ച പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് മൂന്ന് സ്ഥാനങ്ങൾ കയറി ടെസ്റ്റ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.


വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.