ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പ്രതിരോധം വളർത്തുന്നതിനുമുള്ള ഒരു ആഗോള ആഹ്വാനമാണ് ഈ ദിവസം.
മയക്കുമരുന്ന് ഉപയോഗവും നിയമവിരുദ്ധ വ്യാപാരവും വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്ന ഒരു ആഗോള വിപത്താണ്. ഓരോ വർഷവും ഓരോ തീമിന്റെ അടിസ്ഥാനത്തിലാണ് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്
'പ്രീവെൻഷൻ ട്രീറ്റ്മെന്റ് ആൻഡ് ജസ്റ്റിസ് സിസ്റ്റംസ്' എന്ന തീമിന്റെ
അടിസ്ഥാനത്തിലാണ് 2025 -ലെ ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം 300 ദശലക്ഷത്തിലധികം ആളുകൾ ലോകത്തിൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട്. അതിൽ 15 വയസുമുതൽ ഉള്ള കുട്ടികളും ഉൾപ്പെടുന്നുണ്ട്. അതുപോലെ സമൂഹത്തിൽ കഞ്ചാവിന്റെ ഉപയോഗം 25 ശതമാനം വർധിച്ചു. ഫെന്റനൈൽ, മെത്താംഫെറ്റാമൈൻ എന്നീ മാരക മരുന്നുകളുടെ ഉപയോഗം സമൂഹത്തിൽ വർധിച്ചു വരുന്നത് കൊണ്ട് ആശങ്കകൾ കൂടുതലാണ്.
ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് 23 ദശലക്ഷം പേർ കൊക്കെയ്ൻ ഉപയോക്താക്കളും 20 ദശലക്ഷത്തിലധികം പേർ എംഡിഎംഎ ഉപയോക്താക്കളുമാണെന്ന്. ആഗോളതലത്തിൽ മയക്കുമരുന്നുകളുടെ വില്പന കൊണ്ട് 400 ബില്യൺ ഡോളറിൽ അധികം സമ്പാദിക്കുണ്ട്.