ആധാര്‍ പരിഷ്കരിക്കാന്‍ ഒരുങ്ങി UIDAI. ഈ വര്ഷം അവസാനത്തോടെ മാറ്റങ്ങള്‍ നിലവില്‍ വരും എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആധാരിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ എളുപ്പമാകും.
ആധാറിലെ വിരലടയാളവും ഐറിസും ഒഴികെ മറ്റ് എല്ലാവിവരങ്ങളും ഉപയോക്താവിന് മാറ്റാന്‍ സാധിക്കും. ക്യുആര്‍ കോഡ് ഉപയോഗിച്ച് ഡിജിറ്റല്‍ ആധാര്‍ സംവിധാനം നിലവില്‍ വരുന്നതോടുകൂടി പഴയതുപോലെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കഷ്ടപെടെണ്ട ആവശ്യം ഇല്ലാതാകും.
വിവിധ രജിസ്ട്രേഷനുകള്‍ ട്രെയിന്‍ യാത്ര തുടങ്ങിയവയ്ക്ക് ആവശ്യമായ വിവരങ്ങള്‍ മാത്രം ഉപയോക്താവിന് തീരുമാനിച്ച് ആധാര്‍ ഡിജിറ്റല്‍ ആയി ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഇത് നിലവില്‍ വന്നാല്‍ ആധാര്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കഴിയും.


വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.