പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും ; സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.00 ന് #Pluse one class

 

 


ഹയർ സെക്കൻഡറി ഒന്നാം വർഷ ക്ലാസുകൾ ഇന്ന് തുടങ്ങും . പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.00 ന് തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 'വരവേൽപ്പ്' എന്ന് പേരിട്ടിരിക്കുന്ന പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

ആദ്യ മൂന്ന് അലോട്ട്‌മെന്റുകൾ പൂർത്തിയാക്കിയ ശേഷം ഏകദേശം 3,40,000 വിദ്യാർത്ഥികൾക്ക് ഒന്നാം വർഷ പ്രവേശനം ലഭിച്ചു. പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് നടപടിക്രമങ്ങളും ആരംഭിച്ചു. ഒന്നാം വർഷ പ്രവേശനത്തോടൊപ്പം, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി "കൂടെയുണ്ട് കൃതശേകൻ" എന്ന പ്രത്യേക ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0