തലശ്ശേരി: വീട്ടുകാരെ മര്‍ദ്ദിച്ച കേസില്‍ യുവതി അറസ്റില്‍. തലശ്ശേരി വടക്കുമ്പാട് കാരാട്ടുകുന്ന് സ്വദേശി റസീനയെയാണ് ധര്‍മ്മടം പോലീസ് അറസ്റ്റ് ചെയ്തത്.
പണം ആവശ്യപ്പെട്ട് ഉമ്മയേയും സഹോദരിയെയും മര്‍ദ്ദിക്കുന്നതായി വിവരം ലഭിച്ച പോലീസ് വീട്ടില്‍ എത്തുമ്പോള്‍ സഹോദരിയുടെ മകളെ അടിക്കുന്ന റസീനയെയാണ് കണ്ടത്. പിടിച്ചുമാറ്റാന്‍ ശ്രമിച്ച വനിതാപോലിസിനെ തള്ളിയിട്ടു. പരാക്രമണത്തിനിടയില്‍ വീടിന്റെ ജനാല ചില്ലും കാറിന്റെ ഗ്ലാസ്സും യുവതി അടിച്ചു തകര്‍ത്തു. സഹോദരി നല്‍കിയ പരാതിയില്‍ പോലീസ് അറസ്റ്റുചെയ്ത ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
മുന്‍പും മദ്യപിച് പൊതുനിരത്തില്‍ അടിയുണ്ടാക്കിയത്തിനും അശ്രദ്ധമായി നിരത്തില്‍ വണ്ടി ഓടിച്ചതിനും പോലീസ് റസീനയെ അറസ്റ്റുചെയ്തിട്ടുണ്ട്. റസീന എപ്പോഴും ഒരു ശല്യക്കാരി ആണെന്നാണ് നാട്ടുകാരുടെ പക്ഷം.