കുമ്പള: എഐ ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന് കരുതി നിയമം ലംഘിച്ച് യാത്രചെയ്തവർ കുടുങ്ങി. കുമ്പളയിൽ 350 പേർക്ക് 7,500 രൂപ മുതൽ 40,000 രൂപ വരെ പിഴയടയ്ക്കാൻ മോട്ടോർവാഹന വകുപ്പിന്റെ നോട്ടീസ് കിട്ടി. 2023 ജനുവരി മുതൽ 2025 മേയ് 31 വരെയുള്ള കാലയളവിലാണിത്.
കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലൂടെ ഹെൽമെറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റിടാതെയും വാഹനമോടിച്ചവർക്കാണ് പണികിട്ടിയത്. ക്യാമറ പ്രവർത്തനക്ഷമമായിട്ടില്ലെന്ന് കുമ്പളയിലും പരിസരപ്രദേശങ്ങളിലും പ്രചാരണമാണ് ഇവരെ കുടുക്കിയത്.
പരാതിയുള്ളവർക്ക് അപേക്ഷ നൽകി പിഴത്തുകയുടെ കൃത്യത പരിശോധിക്കാമെന്നാണ് മോട്ടോർവാഹന വകുപ്പ് അധികൃതരുടെ നിലപാട്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.