• സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
പ്രഖ്യാപിച്ചു.
• ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ ഇറാനിൽനിന്ന് ശനിയാഴ്‌ച മൂന്ന് വിമാനത്തിലായി 717 ഇന്ത്യക്കാർകൂടി ഡൽഹിയിൽ മടങ്ങിയെത്തി.
• പുതിയ സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള മണ്ഡല പുനഃനിർണയം 2029
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടക്കുമെന്ന് പരോക്ഷ സൂചന നൽകി
ആഭ്യന്തര മന്ത്രി അമിത് ഷാ.
• പോളിങ് സ്റ്റേഷനിലെ വെബ്‌കാസ്റ്റിങ് ദൃശ്യങ്ങൾ പൊതുജനങ്ങൾക്കായി
പങ്കുവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ.
• മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീനയാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ മണ്ണന്തല പൊലീസ്
കസ്റ്റഡിയിലെടുത്തു.
• ദേശീയപതാകയെ അപമാനിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എന്‍ ശിവരാജന്‍. ഇന്ത്യന്‍ ദേശിയ പതാക കാവിക്കൊടിയാക്കണമെന്നായിരുന്നു
അദ്ദേഹത്തിന്റെ വിവാദ പരാമർശം.• ആശമാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം കൃത്യമായി ലഭിക്കും. മൂന്ന് മാസം ഓണറേറിയം നല്‍കാനുള്ള തുക എന്‍എച്ച്എമ്മിന് അനുവദിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.