ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 19 ജൂൺ 2025 | #NewsHeadlines

• ഉപതെരഞ്ഞെടുപ്പ് ആവേശത്തില്‍ നിലമ്പൂര്‍ ഇന്ന് പോളിംങ് ബൂത്തിലെത്തിയിരിക്കുകയാണ്. കൃത്യം രാവിലെ ഏഴു മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു.

• സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ എറണാകുളം തൃശൂര്‍ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.

• ഇന്ത്യക്കാർക്ക്‌ ആവശ്യമെങ്കിൽ രാജ്യംവിടാമെന്ന് ഇസ്രയേൽ. ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവെൻ അസറാണ് ഇക്കാര്യമറിയിച്ചത്.

• സംസ്ഥാനത്തെ പൊതു ചടങ്ങുകളിലും, വിവാഹ പാർട്ടികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ നിരോധനം പ്രാബല്യത്തിൽ വരും.

• ദേശീയപാതാ നിര്‍മ്മാണത്തില്‍ പങ്കാളികളായ സ്വകാര്യ നിക്ഷേപകരുടെ വരുമാനം ഉറപ്പാക്കുന്നതിന് വാര്‍ഷികപാസ് ഏര്‍പ്പെടുത്തി വന്‍തുക മുന്‍കൂര്‍ സമാഹരിച്ച് നല്‍കാന്‍ കേന്ദ്രം.

• ലഹരിവിരുദ്ധ കാമ്പയിന്‍ അഞ്ചാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 26ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2026 ജനുവരി 30 വരെ നീളുന്ന കാമ്പയിനാണിത്..

• പശ്ചിമേഷ്യയെ സംഘർഷഭൂമിയാക്കി ഇറാൻ — ഇസ്രയേൽ സംഘർഷം രൂക്ഷം. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 585 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ കണക്കുകള്‍ പുറത്തുവിട്ടു.

• എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അമിതാധികാര വിനിയോഗത്തിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ അതിരൂക്ഷവിമര്‍ശനം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0