• അങ്കമാലി – ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
പുനഃരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് സംസ്ഥാനത്തെ
റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍.
• കേരള തീരത്ത് തീപിടിച്ച് കത്തിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പൽ വാൻഹായ് 503നെ ഉൾക്കടലിലേക്ക് മാറ്റാൻ ശ്രമം തുടങ്ങി.
• ഡിജിറ്റല്‍ റീ സര്‍വേ നാഷണല്‍ കോണ്‍ക്ലെവ് ജൂണ്‍ 25 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി കെ രാജന്‍.
• ജൂണ്‍ 12 മുതല്‍ കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാനും അടുത്ത 7
ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.
• സംസ്ഥാനത്ത് ഹൈസ്കൂളുകളിൽ സമയമാറ്റം ഉടൻ പ്രാബല്യത്തിലാകുമെന്ന്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. രാവിലെ 9.45ന് ആരംഭിക്കുന്ന ക്ലാസ്
വൈകിട്ട് 4.15നാണ് അവസാനിക്കുക.
• കേരളതീരത്തെ പുറംകടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ
ചരക്കുകപ്പലിന്റെ ഉടമകളായ കമ്പനിക്കും ക്യാപ്‌റ്റനും എതിരെ പൊലീസ്
കേസെടുത്തു.
• പുതിയതായി നിർമ്മിക്കുന്ന എസിയുടെ താപനിലക്ക് നിയന്ത്രണവുമായി
കേന്ദ്രസർക്കാർ. ചൂട് എത്ര ഉയർന്നാലും 20 ഡിഗ്രി സെൽഷ്യസിന് താഴെ
മതിയെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. എസിയുടെ ഉയർന്ന താപനില 28 ഡിഗ്രി
ആക്കും.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.