ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 09 ജൂൺ 2025 | #NewsHeadlines


• ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്‌സി ഐറിന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്യും. ആദ്യമായാണ് കപ്പല്‍ ഇന്ത്യയിലെ ഒരു തുറമുഖത്തെത്തുന്നത്.

• മലപ്പുറം വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതി വിനേഷിനെ റിമാന്‍ഡ് ചെയ്തു.

• ഇവിഎം ക്രമക്കേട് ആരോപണം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്നത് ചെറിയ തോതിലുള്ള തട്ടിപ്പല്ലെന്നും വ്യവസായിക ലക്ഷ്യത്തോടെയുള്ള അഴിമതിയും കൃത്രിമവും ആണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

• നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന്. ഷൂട്ടൗട്ടിൽ സ്പെയ്നിനെ 5–3ന് തോൽപ്പിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും കളി 2–2ന് പിരിഞ്ഞതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

• സംസ്ഥാനത്ത്‌ മൺസൂൺകാല ട്രോളിങ്‌ നിരോധനം തിങ്കൾ അർധരാത്രിമുതൽ നിലവിൽവരും. 52 ദിവസത്തെ നിരോധനം ജൂലൈ 31ന്‌ രാത്രി 12ന്‌ അവസാനിക്കും. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.

• നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികളെ പിന്തുണച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇലോണ്‍ മസ്കിന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

• കടന്നുപോയത് 1901ന് ശേഷം ഏറ്റവും മഴ ലഭിച്ച മേയ് മാസമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). കഴിഞ്ഞ മാസം രാജ്യത്ത് ശരാശരി 126.7 മില്ലിമീറ്റർ മഴ ലഭിച്ചു. തെക്കുപടിഞ്ഞാറൻ മൺസൂൺ നേരത്തെ ആരംഭിച്ചതോടെ തെക്കൻ ഇന്ത്യയിലും കിഴക്കൻ ഇന്ത്യയിലും തുടർച്ചയായ മഴയാണ് ലഭിച്ചത്.

• രാജ്യ തലസ്ഥാനത്ത് ഉഷ്ണ തരംഗത്തിന് സാധ്യത. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 44 ഡിഗ്രി സെൽഷ്യസ് ആയി ഉയരും. ഡൽഹിയിൽ അടുത്ത നാല് ദിവസത്തേക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0