ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് റഷ്യ പിന്തുണ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പിന്തുണ അറിയിച്ചു. സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ പാകിസ്ഥാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് റഷ്യ നിലപാട് വ്യക്തമാക്കി. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം യുഎൻ സുരക്ഷാ കൗൺസിൽ ചർച്ച ചെയ്യും.
ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിൽ പുടിൻ ദുഃഖം രേഖപ്പെടുത്തി. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനും റഷ്യ പിന്തുണ അറിയിച്ചു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് മോസ്കോയിലെ പാകിസ്ഥാൻ അംബാസഡർ സഹായം തേടി റഷ്യയെ സമീപിച്ചതിനെത്തുടർന്ന് റഷ്യ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു.
ഇന്ത്യയിലെത്തിയ ജാപ്പനീസ് പ്രതിരോധ മന്ത്രിയുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടന്നു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം യുഎൻ സുരക്ഷാ കൗൺസിൽ ചർച്ച ചെയ്യും. പാകിസ്ഥാന്റെ അഭ്യർഥന മാനിച്ചാണ് ചർച്ച. പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകില്ലെന്ന പ്രഖ്യാപനം മണ്ടത്തരമാണെന്നും സിന്ധു നദിയിൽ നിന്ന് വെള്ളം ശേഖരിക്കാൻ സംഭരണ അണക്കെട്ടുകൾ നമ്മുടെ പക്കലില്ലെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര പറഞ്ഞു.