കോട്ടയം കറുകച്ചാലിൽ യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നു. കറുകച്ചാലിൽ വാടക വീട്ടിൽ താമസിക്കുന്ന നീതു മരിച്ചു. കാമുകൻ അൻഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നീതു വാഹനമിടിച്ച് കൊല്ലപ്പെട്ടതാണെന്നാണ് സംശയം. ഭർത്താവുമായുള്ള വിവാഹമോചന കേസിൽ നീതു കുടുങ്ങിക്കിടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഇന്ന് രാവിലെയാണ് അപകടം. റോഡിലൂടെ നടന്നു പോകുകയായിരുന്ന നീതുവിനെ ഇന്നോവ കാർ ഇടിച്ചു തെറിപ്പിച്ചെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. എന്നാൽ, തുടർന്നുള്ള അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് പോലീസ് തിരിച്ചറിഞ്ഞതെന്ന് റിപ്പോർട്ട്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നോവയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇത് വാടക വാഹനമാണെന്ന് കണ്ടെത്തി. പിന്നീട്, ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മരിച്ച നീതുവിന്റെ കാമുകന്റെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത അൻഷാദിനെ ചോദ്യം ചെയ്തുവരികയാണ്.
കറുകച്ചാലിൽ വാഹനo ഇടിച്ച് സ്ത്രീ മരിച്ചു; കൊലപാതകമെന്ന് സംശയം
By
News Desk
on
മേയ് 07, 2025