ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ അംഗീകരിച്ചെന്ന് പാക് ഉപപ്രധാനമന്ത്രി..#latestnews

 


ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ധർ പറഞ്ഞു. പരമാധികാരത്തിലും സമഗ്രതയിലും വിട്ടുവീഴ്ച ചെയ്യാതെ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പാകിസ്ഥാൻ എപ്പോഴും പ്രവർത്തിച്ചിട്ടുണ്ടെന്ന് ഇഷാഖ് ധർ അവകാശപ്പെട്ടു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുഎസ് മധ്യസ്ഥതയിൽ ഒരു രാത്രി നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0