മലയാള സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു.#latestnews

 


കൊച്ചി: സിനിമാ-സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയായിരുന്നു കുടുംബവും സഹപ്രവർത്തകരും. മകൾ കരൾ ദാനം ചെയ്യാൻ തയ്യാറായിരുന്നെങ്കിലും, ചികിത്സയ്ക്കായി വലിയൊരു തുക കണ്ടെത്താൻ കുടുംബം ശ്രമിക്കുകയായിരുന്നു. നടൻ കിഷോർ സത്യ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മരണവാർത്ത അറിയിച്ചത്.

കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാംഗോ കലാം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മറാത്ത നാട് തുടങ്ങിയ ചിത്രങ്ങളിൽ വിഷ്ണു പ്രസാദ് അഭിനയിച്ചു. സീരിയലുകളിലും സജീവമായിരുന്നു. അഭിരാമി, അനനിക എന്നീ രണ്ട് മക്കളുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0