പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കാണാതായ സ്വർണ്ണം തിരികെ കിട്ടി; കണ്ടെത്തിയത് ക്ഷേത്രത്തിനുള്ളിലെ മണലിൽ നിന്ന്..#latestnews

 


 തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണ്ണം കണ്ടെടുത്തു. പോലീസ് നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിനുള്ളിലെ മണൽത്തട്ടിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്.

നഷ്ടപ്പെട്ട സ്വർണ്ണമാണോ എന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും ഔദ്യോഗിക സ്ഥിരീകരണം. ബോംബ് സ്ക്വാഡും പോലീസും നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്. സ്ട്രോങ് റൂമിലെ സ്വർണ്ണം എങ്ങനെ നിലത്ത് എത്തിയെന്ന കാര്യത്തിൽ ദുരൂഹത തുടരുന്നു.

ഒരു ലോക്കറിൽ സൂക്ഷിച്ചിരുന്ന പതിമൂന്നര പവൻ സ്വർണ്ണം മോഷ്ടിക്കപ്പെട്ടു. ശ്രീകോവിലിന്റെ താഴികക്കുടം സ്വർണ്ണം പൂശുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതിനായി സ്വർണ്ണം ലോക്കറിൽ സൂക്ഷിച്ചിരുന്നു. നിർമ്മാണത്തിന് ആവശ്യമായ സ്വർണ്ണം എല്ലാ ദിവസവും തൂക്കി ബാക്കി തിരികെ നൽകുന്നു.

ഇന്നലെ രാവിലെ തൊഴിലാളികൾ എത്തി സ്വർണ്ണം തൂക്കി നോക്കിയപ്പോഴാണ് പതിമൂന്നര പവൻ സ്വർണ്ണം നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടർന്ന് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ ഫോർട്ട് പോലീസിൽ പരാതി നൽകി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0