സംസ്ഥാനത്ത് കഞ്ചാവ് വേട്ട തുടരുന്നു. നെടുമ്പാശ്ശേരിയിൽ സൈക്കിൾ പമ്പിനുള്ളിൽ ഒളിപ്പിച്ച കഞ്ചാവ് കടത്താൻ ശ്രമിച്ച ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. 23 കിലോ കഞ്ചാവ് പോലീസ് പിടികൂടി. നെടുമ്പാശ്ശേരി പോലീസ് 4 പശ്ചിമ ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. ഒരു ഓട്ടോറിക്ഷയിൽ പമ്പുകൾക്കുള്ളിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
സൈക്കിൾ ഫയർഫോഴ്‌സ് എത്തി സൈക്കിൾ പമ്പുകൾ മുറിച്ചുമാറ്റിയതോടെ കഞ്ചാവ് പുറത്തായി. കഞ്ചാവ് കടത്തിന് 200 സൈക്കിൾ പമ്പുകൾ ഉപയോഗിച്ചു. റാബിബുൾ മൊല്ല, സിറാജുൽ മുൻഷി, റാബി, സൈഫുൽ ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്തു. അതേസമയം, തൃശ്ശൂരിലെ അരണാട്ടുകരയിൽ 5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു.
തൃശ്ശൂരിലെ അരണാട്ടുകരയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 5 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഒഡീഷയിൽ നിന്ന് ട്രെയിനിൽ തൃശൂരിലേക്ക് കൊണ്ടുവന്ന കഞ്ചാവ് എക്സൈസ് സെൻട്രൽ സോൺ സ്ക്വാഡും തൃശ്ശൂർ റേഞ്ചും ചേർന്ന് പിടിച്ചെടുത്തു.