പാകിസ്ഥാനിലെ പഞ്ചാബിൽ മുഖ്യമന്ത്രി മറിയം നവാസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യൻ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്.
"ഡോക്ടർമാരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും എല്ലാ അവധികളും റദ്ദാക്കിയിട്ടുണ്ട്, അവധിയിൽ പോയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചു," അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ആശുപത്രികളും രക്ഷാ സേവനങ്ങളും അതീവ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു.
പാകിസ്ഥാനിലെ ബഹാവൽപൂർ, കോട്‌ലി, മുസാഫറാബാദ്, ബാഗ്, മുരിദ്കെ എന്നിവിടങ്ങളിൽ ഇന്ത്യൻ സൈന്യം വ്യോമാക്രമണം നടത്തിയതായി പാകിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം.
ഇന്ന് രാവിലെ പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകൾ ഇന്ത്യൻ സൈന്യം നശിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം ജെയ്‌ഷെ, ലഷ്‌കർ ക്യാമ്പുകൾ നശിപ്പിച്ചു. സൈന്യം നശിപ്പിച്ച ബവൽപൂരിലെ ജെയ്‌ഷെ കേന്ദ്രം ഭീകരൻ മസൂദ് അസറിന്റെ പ്രധാന ഒളിത്താവളമാണ്. മുദ്രികയിലെ ലഷ്‌കർ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. ഹാഫിസ് സയീദിന്റെ കേന്ദ്രമാണ് മുദ്രിക. റാഫേൽ വിമാനങ്ങളിൽ നിന്ന് മിസൈലുകൾ പ്രയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബവൽപൂരും മുദ്രിക്കിയും. ഇന്ത്യൻ സൈന്യത്തിന്റെ പ്രധാന ലക്ഷ്യമായിരുന്ന ഭീകര കേന്ദ്രങ്ങളായതിനാൽ രണ്ട് കേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടു.