കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ നാരങ്ങാത്തോട് ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് കടലുണ്ടി നഗരം തൂലിക്കൽ അബ്ബാസിൻ്റെ മകൻറമീസ് സഹിഷാദ് (20) ആണ് മരിച്ചത്.,
കടലുണ്ടിയിൽ പെട്രോള് പമ്പ് ജീവനക്കാരനാണ്. സുഹൃത്തുക്കളുമൊരുമിച്ചാണ് ബുധനാഴ്ച പതങ്കയത്ത് എത്തിയത്. നീന്തൽ വശമുണ്ടായിരുന്ന റമീസ് മുങ്ങിത്താണത് വൈകിയാണ് സംഘങ്ങൾ അവിടെയുണ്ടായിരുന്ന റഫീഖ് തോട്ടുമുക്കത്തിൻ്റെയും നെല്ലിപ്പോയിൽ സ്വദേശി സ്റ്റാലിൻ്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഹസീന. സഹോദരങ്ങൾ: സഹീമുന്നിസ, സിയഹെസ്ലിൻ.