ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലാഹോറിൽ സ്ഫോടനം റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ നഗരത്തിൽ സ്ഫോടനം നടന്നതായി പാകിസ്ഥാൻ ടെലിവിഷൻ ചാനലായ ജിയോ ടിവിയും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ നഗരത്തിൽ സ്ഫോടന ശബ്ദം കേട്ടതായി ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ആക്രമണത്തിന് ശേഷം ലാഹോറിലും സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ അപ്രതീക്ഷിത പ്രതികരണത്തിൽ പാകിസ്ഥാൻ ഞെട്ടിപ്പോയി.
അതേസമയം, ഇന്ത്യ ഭീകര ക്യാമ്പുകൾ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്, ആ സ്ഥലങ്ങളിൽ മാത്രമാണ് ആയുധങ്ങൾ വർഷിച്ചിട്ടുള്ളത്, പാകിസ്ഥാനിലെ സാധാരണക്കാരെയോ സൈനിക സൗകര്യങ്ങളെയോ ഇത് ബാധിക്കില്ല. ഇന്ത്യൻ സൈനിക നടപടിയിൽ പാകിസ്ഥാനിലെ 70 ഓളം ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.