കൊടുമൺ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുള്ള കുട്ടി വീടിനോട് ചേർന്നുള്ള നീന്തൽക്കുളത്തിൽ വീണു മരിച്ചു. എടത്തിട്ടയിലെ കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും മകൻ ജോർജ്ജ് സക്കറിയ മരിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
വീടിനോട് ചേർന്നുള്ള നീന്തൽക്കുളത്തിൽ വീണു. പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 21 ന് പിതാവ് ലിജോയും കുടുംബവും അയർലണ്ടിൽ നിന്ന് നാട്ടിലെത്തിയിരുന്നു. മരിച്ച ജോർജ്ജ് സക്കറിയയുടെ മാമോദീസ മെയ് 6 നായിരുന്നു. ചടങ്ങുകൾക്ക് ശേഷം 19 ന് അയർലണ്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്. സഹോദരങ്ങൾ: ജോൺ, ഡേവിഡ്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.