ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയായി ലിയോ പതിനാലാമൻ ഇന്ന് ചുമതലയേൽക്കും.സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആണ് സ്ഥാനാരോഹരണ ചടങ്ങ്. വത്തിക്കാനിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പാപ്പ തന്നെയാകും കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കുക. പാപ്പയായി
തിരഞ്ഞെടുക്കപ്പെട്ട ശേഷം ചത്വരത്തില്‍ വിശ്വാസികള്‍ക്കായി നടത്തുന്ന
പാപ്പയുടെ ആദ്യദിവ്യബലി കൂടിയാകും ഇത്.
സഭയുടെ ആദ്യപാപ്പയായ പത്രോസിന്റെ
കബറിടത്തില്‍ പ്രാര്‍ഥിച്ച ശേഷം കര്‍ദിനാള്‍മാരുടെ അകമ്പടിയോടെയാകും പാപ്പ
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ബലിവേദിയിലെത്തുക. പത്രോസിന്റെ തൊഴിലിനെ
അനുസ്മരിച്ച് മുക്കവന്റെ മോതിരവും ഇടയധര്‍മത്തെ ഓര്‍മിപ്പിക്കുന്ന പാലിയവും
സ്വീകരിക്കുന്നതാണ് പ്രധാനചടങ്ങ്. കര്‍ദിനാള്‍ തിരുസംഘത്തിന്റെ മൂന്ന്
പ്രതിനിധികളാകും പ്രത്യേക പ്രാര്‍ഥനകളോടെ പാലിയം അണിക്കുക.
കുര്‍ബാനയ്ക്കുശേഷം പോപ്പ് മൊബീലില്‍ സഞ്ചരിച്ച് പാപ്പ വിശ്വാസികളെ ആശീര്‍വദിക്കും. സ്ഥാനാരോഹണച്ചടങ്ങളില്‍ രാഷ്ട്ര നേതാക്കളടക്കം നൂറുകണക്കിന് പ്രമുഖര്‍ പങ്കെടുക്കും. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ,സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി, കാനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി തുടങ്ങിയ ലോകനേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.