ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ന് ഇന്ത്യ-പാകിസ്ഥാൻ സൈനിക ചർച്ചകൾ. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച നടക്കുക. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യും. വെടിനിർത്തൽ കരാറിനുശേഷം അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ജമ്മു, പഞ്ചാബ് എന്നിവയുൾപ്പെടെ മുൻകരുതലായി ഇന്നലെ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു.
രാജസ്ഥാനിലെ ബാർമർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരുന്നു. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിക്കുന്നു. പാകിസ്ഥാൻ ഡിജിഎംഒ വിളിച്ചതിന് ശേഷമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് ഇന്ത്യയുടെ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് പ്രസ്താവിച്ചിരുന്നു. വെടിനിർത്തൽ കരാറിനു ശേഷവും പാകിസ്ഥാൻ സൈന്യത്തിൽ നിന്ന് പ്രകോപനമുണ്ടായി. സൈന്യം ശക്തമായി തിരിച്ചടിച്ചു. വീണ്ടും വെടിനിർത്തൽ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം അറിയിച്ചു.